ചേര്‍പ്പുങ്കല്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
1490257
Friday, December 27, 2024 5:50 AM IST
ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളിയില്‍ ഉണ്ണി മിശിഹായുടെ ദര്‍ശനത്തിരുനാളിന് തുടക്കമായി. ക്രിസ്മസ് രാത്രി പിറവിയുടെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ തിരുനാളിന് കൊടിയേറ്റി. ഡീക്കന്‍ സെബാസ്റ്റ്യന്‍ പെട്ടപ്പുഴ സന്ദേശം നല്കി.
സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സണ്ണി പൂത്തോട്ടല്‍, ബെന്നി പുളിയന്മാക്കല്, സോണി കോയിക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ഇന്നു രാവിലെ 5.30, 6.30, 7.15, 8.45, വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. 31, ജനുവരി 1 തീയതികളിലാണ് പ്രധാന തിരുനാള്‍.