നിര്‍ധന കുടുംബത്തിന് ലയണ്‍സ് ക്ലബ്ബിന്റെ കൈത്താങ്ങ്
1490260
Friday, December 27, 2024 5:52 AM IST
രാമപുരം: വീടില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരുന്ന നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി ലയണ്‍സ് ക്ലബ് ഓഫ് രാമപുരം. ലയണ്‍സ് സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി കൊണ്ടാട് കൂഴമലയ്ക്ക് സമീപം നിര്‍ദ്ധന കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്കി.
വീടിന്റെ താക്കോല്‍ദാന കര്‍മ്മം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഓഫ് രാമപുരം പ്രസിഡന്റ് ജോര്‍ജ് കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ആറു ലക്ഷം രൂപ മുടക്കിയാണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയത്. ഡോ. സിന്ധുമോള്‍ ജേക്കബ്, ലിസമ്മ മത്തച്ചന്, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട് തുടങ്ങിയ വർ പ്രസംഗിച്ചു.