എം.ടിയുടെ വിയോഗത്തില്‍ വൈസ് ചാന്‍സലര്‍ അനുശോചിച്ചു
1490285
Friday, December 27, 2024 6:48 AM IST
കോട്ടയം: എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തില്‍ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അനുശോചിച്ചു.
എഴുത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും നിരവധി എഴുത്തുകാര്‍ക്കു വഴികാട്ടിയാവുകയും ചെയ്ത അദ്ദേഹം അക്കാദമിക് മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ അതുല്യമാണ്. 1996 നവംബറില്‍ യൂണിവേഴ്സിറ്റി എംടിക്ക് ഡിലിറ്റ് ബിരുദം നല്കി ആദരിച്ചിരുന്നു- വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.
കോട്ടയം: എം.ടി. വാസുദേവന്‍നായരുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അനുശോചിച്ചു.
കോട്ടയം: എം.ടി. വാസുദേവന്‍നായരുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് സാംസ്കാരികവേദി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് അജീഷ് വേലനിലം അധ്യക്ഷത വഹിച്ചു. ജി. മോഹന്‍ദാസ്, ഗോപകുമാര്‍ കങ്ങഴ, ദേവരാജന്‍ പാമ്പാടി, ശിവന്‍കുട്ടി വൈക്കം, ഷിഹാബുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.