ഈരാറ്റുപേട്ട നഗരോത്സവത്തിന് ഇന്നു തുടക്കം
1490252
Friday, December 27, 2024 5:49 AM IST
ഈരാറ്റുപേട്ട: നഗരോത്സവം ഇന്നു മുതൽ ജനുവരി അഞ്ചുവരെ പിടിഎംഎസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടക്കും.ഈരാറ്റുപേട്ട നഗരത്തിന്റെ ഉണർവ് ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന നഗരോത്സവത്തിൽ ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, അമ്യൂസ് മെന്റ് പാർക്ക്, കലാപരിപാടികൾ, വിദ്യാഭ്യാസ സമ്മേളനം, വികസന സെമിനാർ, ആരോഗ്യ സെമിനാർ, മാലിന്യമുക്ത സെമിനാർ തുടങ്ങി പരിപാടികൾ നടക്കും.
ഇന്നു വൈകുന്നേരം 6.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ് ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആമുഖ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇലിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിക്കും.