അനുസ്മരണ സമ്മേളനം നടത്തി
1490293
Friday, December 27, 2024 6:56 AM IST
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി എം.ടി.വി ഫൗണ്ടേഷൻ, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.
ബഷീർ സ്മാരക സമിതി വൈസ് പ്രസിഡന്റ് മോഹൻ ഡി.ബാബുവിന്റെ അധ്യക്ഷതയിൽ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽനടന്ന അനുസ്മരണയോഗം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരായ സാബു പി.മണലൊടി, കെ.കെ. ബാബുക്കുട്ടൻ, കെ.ആർ.സുശീലൻ, എം.ജെ.ജോർജ്, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിവിൻസന്റ്, ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ,
ഇടവട്ടംജയകുമാർ, അനിചെള്ളാങ്കൻ, എം.കെ.ശീമോൻ, ഡോ.എസ്.പ്രീതൻ, ആർ.പ്രസന്നൻ, എം.കെ. കണ്ണൻ,ഗിരജനാചാരി,കുമാരി കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു.