വിശുദ്ധ എസ്തപ്പനോസ് സഹദായുടെ തിരുനാള്‍
1490299
Friday, December 27, 2024 6:56 AM IST
കുറുപ്പന്തറ: കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയുടെ കപ്പേളയായ ഓമല്ലൂര്‍ കുരിശ് പള്ളിയില്‍ വിശുദ്ധ എസ്തപ്പനോസ് സഹദായുടെ തിരുനാള്‍ 28, 29 തീയതികളില്‍ നടക്കും.
28 ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, പാട്ട് കുര്‍ബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്. 29 ന് രാവിലെ 10.30 ന് തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, കാര്‍ഷിക ഉത്പന്നങ്ങളുടെ ലേലം. തിരുനാള്‍ തിരുക്കര്‍മങ്ങൾക്ക് വികാരി ഫാ. ജയിംസ് വയലില്‍, സഹവികാരി ഫാ. ജിസ് ചേരിപ്പുറത്ത് എന്നിവര്‍ നേതൃത്വം നൽകും.