കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഫൊറോന പള്ളി ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു
1490248
Friday, December 27, 2024 5:49 AM IST
കൂട്ടിക്കല്‍: സെന്റ് ജോര്‍ജ് ഫൊറോന പള്ളി ശതാബ്ദി ആഘോഷങ്ങളുടെ സമാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, മുന്‍ വികാരി ഫാ. കുര്യന് കാലായില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലില്‍, സിസ്റ്റര്‍ ജാസ്മിന് എഫ്സിസി, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, വാര്‍ഡ് മെംബര്‍ ജെസി ജോസ് അരിമറ്റം, ഇടവക പ്രതിനിധി പി.എസ്. മാത്യു പുറപ്പന്താനം എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുമ്പ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കൃതജ്ഞതാബലിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ രൂപതയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്ന കൂട്ടിക്കല്‍ പ്രദേശത്ത് 1924ല്‍ ആണ് സെന്റ് ജോര്‍ജ് ഇടവക സ്ഥാപിതമായത്.
2016 ഡിസംബര്‍ 17ന് ഏന്തയാര്‍, പറത്താനം, മലയിഞ്ചിപ്പാറ, വേലനിലം, ചോലത്തടം, കാവാലി എന്നീ ഇടവകകള്‍ ഉള്‍പ്പെടുത്തി കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് പള്ളി ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ 330 കുടുംബാംഗങ്ങള്‍ ഇടവകയുടെ കീഴിലുണ്ട്.