മാ​ഞ്ഞൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മാ​ഞ്ഞൂ​ർ ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 2024 ഏ​പ്രി​ൽ മൂ​ന്നി​നു ശേ​ഷം ക​ന്നു​കാ​ലി​ക​ളെ ഇ​ൻ​ഷു​ർ ചെ​യ്ത​തി​നു​ള​ള ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് പ​ണം അ​ട​ച്ച ര​സീ​ത്, ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ പ​ക​ർ​പ്പ്, ഗു​ണ​ഭോ​ക്താ​വി​ന്‍റെ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. 04829-243878.