കോ​ട്ട​യം: യു​വ​ത​ല​മു​റ​യി​ല്‍ സം​രം​ഭ​ക സം​സ്‌​കാ​രം പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ് ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം പു​റ​ത്തി​റ​ക്കു​ന്ന സാ​റ്റി​സ് ബൈ​റ്റ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി പ്ര​വേ​ശ​ന ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി​യി​ല്‍ നി​ന്ന് പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

വ്യാ​പാ​ര ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​എ​സ്. ബി​ജു ആ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു. ഇ- ​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി അ​ധ്യ​ക്ഷ​നാ​യി.

ദോ​ശ​മാ​വ്, പു​ളി​യി​ഞ്ചി, വി​വി​ധ​യി​നം അ​ച്ചാ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക. ഇ-​നാ​ട് ഭ​ക്ഷ്യോ​ലത്പന്ന​ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​റ്റി​സ് ബൈ​റ്റ് എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ദോ​ശ​മാ​വ്, അ​ച്ചാ​റു​ക​ള്‍, പു​ളി​യി​ഞ്ചി എ​ന്നി​വ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സാ​റ്റി​സ് ബൈ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ഒ​രു​ക്കി​യ വെ​ളി​യ​ന്നൂ​രി​ലെ ഇ-​നാ​ട് കാ​മ്പ​സി​ലെ നി​ര്‍​മാ​ണ​യൂ​ണി​റ്റി​ല്‍ ത​യാ​റാ​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളു​ടെ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വെ​ളി​യ​ന്നൂ​ര്‍ ആ​സ്ഥാ​ന​മാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ​രം​ഗ​ത്ത് പു​തു​മാ​തൃ​ക അ​വ​ത​രി​പ്പി​ച്ചാ​ണ് ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ​സം​ഘം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.