കരൂര്‍ പഞ്ചായത്തില്‍ 1.02 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
1490254
Friday, December 27, 2024 5:50 AM IST
കരൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂര്‍ പഞ്ചായത്തില്‍ 1.02 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു. ഇപ്പോള്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണിത്.
അന്തീനാട് ഈസ്റ്റ് വാര്‍ഡില്‍ അമ്പാട്ട് ഭാഗം പൊതുകിണറിനും ലക്ഷംവീട് കോളനി പഞ്ചായത്ത് കിണറിനും സംരക്ഷണഭിത്തി നിര്‍മാണം - അഞ്ചു ലക്ഷം, കുടക്കച്ചിറ ഗവ. ഹോമിയോ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മാണം - പത്തു ലക്ഷം, പൈങ്ങുളം ചെറുകര സെന്റ് ആന്റണീസ് സ്കൂളില്‍ സാനിറ്റേഷന്‍ കോംപ്ലക്സ് നിര്‍മാണം - 12 ലക്ഷം, കവറുമുണ്ട ചെക്ക്ഡാം റോഡ് സംരക്ഷണഭിത്തി നിര്‍മാണം - അഞ്ചു ലക്ഷം, കോടൂര്ക്കുന്ന് എസ്സി കോളനി റോഡിന് ക്രാഷ് ബാരിയര്‍ നിര്‍മാണം - പത്തു ലക്ഷം,
കരൂര്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ - പത്തുലക്ഷം, പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ടോയ്ലറ്റ് നിര്‍മാണം - 15 ലക്ഷം, മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് മോട്ടോറും അനുബന്ധസാമഗ്രികളും സ്ഥാപിക്കൽ - രണ്ടു ലക്ഷം, മുണ്ടാങ്കല്‍ സ്കൂള്‍ ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മാണം - മൂന്നര ലക്ഷം, പുന്നത്താനം എസ്സി കോളനി അടിസ്ഥാന സൗകര്യ വികസനം - ഏഴു ലക്ഷം, കരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മാണത്തിന് അധിക വിഹിതം നല്കല് - പത്തു ലക്ഷം, വലവൂര്‍ വോളിബോള്‍ കോര്‍ട്ടിന് സംരക്ഷണവേലി നിര്‍മാണം - അഞ്ചു ലക്ഷം, അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരണം - ഏഴര ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ഭരണങ്ങാനം-കരൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി-മലങ്കോട്-അന്തീനാട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും പത്രസമ്മേള നത്തിൽ പങ്കെടുത്തു.