മനുഷ്യജീവനു വില കല്പിക്കാത്ത നിയമം ദൈവികമല്ല: മാര്‍ തറയില്‍
1490302
Friday, December 27, 2024 6:56 AM IST
ചങ്ങനാശേരി: മനുഷ്യ ജീവന് വിലകല്പിക്കാത്ത നിലപാടുകളും നിയമങ്ങളും ദൈവികമല്ലായെന്നും മനുഷ്യന്റെ മഹത്വം മനസിലാക്കുന്നതാണ് ദൈവത്തിന്റെ കരുതലെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷാ മധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വന്യമൃഗങ്ങളുടെ വിലപോലും മനുഷ്യന് നല്‍കാത്തത് ഖേദകരമാണെന്നും മനുഷ്യന് വിലകല്പിക്കാതെ സൃഷ്ടിക്കപ്പെടുന്ന നിയമങ്ങള്‍ ഭൂഷണമല്ലെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.