കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1490245
Friday, December 27, 2024 5:42 AM IST
ഗാന്ധിനഗർ: കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറക്കടവ് അറത്തിൽ ലാലുവിന്റെ മകൻ അദ്വൈത് ലാൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.20ന് മണിമല പൊൻകുന്നം റോഡിലായിരുന്നു അപകടം.
മണിമല ഭാഗത്തുനിന്നും വന്ന കാർ തെക്കേത്തുകവലയ്ക്ക് സമീപം റോഡ് സൈഡിൽ നിൽക്കുകയായിരുന്ന അദ്വൈതിനെയും സുഹൃത്തിനെയും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ അദ്വൈതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സുജയാണ് അദ്വൈതിന്റെ മാതാവ്.