കാവുംകണ്ടം, മരങ്ങാട്ടുപിള്ളി, അന്തീനാട് പള്ളികളിൽ തിരുനാൾ
1490256
Friday, December 27, 2024 5:50 AM IST
കാവുംകണ്ടം: ഇടവക മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 28 മുതല്‍ ജനുവരി ആറു വരെ ആഘോഷിക്കും എല്ലാ ദിവസവും വൈകുന്നേരം 4.45 ന് ജപമാല, വിശുദ്ധ കുര്‍ബാന,സന്ദേശം, നൊവേന.
വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ ഫാ. എമ്മാനുവല്‍ കൊട്ടാരത്തില്‍, ഫാ. ബിജോ വള്ളിക്കാട്ട്, ഫാ. ആന്റണി തയ്യില്‍, ഫാ. സണ്ണി മാണി യാകുന്നേല്, ഫാ. തോമസ് വാഴയില്‍, ഫാ. ടോണി കൊച്ചുവീട്ടില്‍, ഫാ. വര്‍ഗീസ് മൊണോത്ത് എന്നിവര്‍ കാർമികരായിരിക്കും.
ജനുവരി രണ്ടിന് തിരുനാൾ കൊടിയേറും. ജനുവരി അഞ്ചിന് പ്രധാന തിരുനാള. രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന 4.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ .ദേവസ്യാച്ചന് വട്ടപ്പലം. തുടര്‍ന്ന് കാവുംകണ്ടം കുരിശടിയിലേക്ക് പ്രദഷിണം. ലൈറ്റ് ആന്‍ഡ് സൗണ്ട്ഷോ, വാദ്യമേളവിസ്മയം, കൊച്ചിന് സംഘമിത്രയുടെ നാടകം ‘ഇരട്ടനഗരം’.
ജനുവരി നാലിന് ഇടവകദിനം. വല്യാത്ത് പന്തലില്‍നിന്നും കാവുംകണ്ടം ഉണ്ണിമിശിഹാ കുരിശുപള്ളിയില്നിന്നും പ്രദക്ഷിണം. വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന,സന്ദേശം: ഫാ.ജോണ്‍ മറ്റം. ജനുവരി 3, 4 തീയതികളില്‍ ഇടവകാംഗങ്ങളുടെ കലാസന്ധ്യ. വികാരി ഫാ.സ്കറിയ വേകത്താനം, ടോമി തോട്ടാക്കുന്നേല്‍ ,ജോഷി കുമ്മേനിയില്‍, സെനീഷ് മനപ്പുറത്ത് , അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മരങ്ങാട്ടുപിളളി: മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ ഇന്ന് ആരംഭിച്ച് 29ന് സമാപിക്കും. ഇന്നു രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് കൊടിയേറ്റ്: ഫാ.ജോസഫ് ഞാറക്കാട്ടില്‍. തുടര്‍ന്ന് സുറിയാനി കുര്‍ബാന: ഫാ.ജോര്‍ജ് പൊന്നുംവരിക്കയില്. രാത്രി 7.30ന് ദി ഹോപ് സിനിമാ പ്രദര്‍ശനം. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ.ക്രിസ്റ്റി പന്തലാനിക്കല്‍. രാത്രി ഒന്‍പതിന് ഗാനമേള.
29നു രാവിലെ 6.30നേ വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ.ബെന്നി തടത്തിക്കുന്നേല്‍. ഏഴിന് കുണുക്കുപാറ കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാന: ഫാ.ജോസഫ് തയ്യില്‍. എട്ടിന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ.മാത്യു കോരംകുഴയ്ക്കല്‍. 11ന് എകെസിസി മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം. 4.30ന് റാസ: ഫാ.അഗസ്റ്റ്യന്‍ കണ്ടത്തില്‍കുടിലില്‍, ഫാ.ജോണ്‍ നടുത്തടം, ഫാ.മാത്യു തയ്യില്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും. ഫാ. ജോസഫ് അരിമറ്റത്ത് സന്ദേശം നല്‍കും. രാത്രി 7.30ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ നാടകം ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’.
അന്തീനാട്: അന്തീനാട് പള്ളിയില്‍ മാര്‍ യൗസേപ്പിതാവിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.45 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജോസഫ് കുഴിവേലിത്തടത്തില്‍. നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, നൊവേന, കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന: ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, 7.45ന് വാഹന വെഞ്ചരിപ്പ്. വൈകുന്നേരം നാലിന് നവവൈദികന് സ്വീകരണം.
29നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബന, സന്ദേശം ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍. പത്തിന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജേക്കബ് കടു തോടില്‍. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം: ഫാ. തോമസ് മണ്ണൂര്‍. 6.45ന് പ്രദക്ഷിണം 7.45 ന് കൊല്ലപ്പള്ളി കപ്പേളയില്‍ ലദീഞ്ഞ്: ഫാ. അഗസ്റ്റിന് അരഞ്ഞാണി പുത്തന്‍പുരയില്‍. 8.15ന് ഫാത്തിമമാതാ കപ്പേളയില്‍ ലദീഞ്ഞ് ഫാ. ആന്റണി കൊല്ലിയില്‍.