കുടിവെള്ള സംവിധാനം പ്രവർത്തനരഹിതം
1490290
Friday, December 27, 2024 6:48 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ചീട്ടെടുക്കുന്ന വിഭാഗത്തിലെ കുടിവെള്ള സംവിധാനം പ്രവർത്തനരഹിതം. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. ഒരു മണിക്കൂറിലധികം ക്യൂനിന്നാണ് രോഗികൾ ചീട്ടെടുക്കുന്നത്.
ഇതിനിടെ കുടിവെള്ളം ആവശ്യമായി വരുന്ന രോഗികൾക്കായി ചീട്ടെടുക്കുന്നിടത്ത് രണ്ട് കുടിവെള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഈ സംവിധാനം പ്രവർത്തനരഹിതമാണ്. ഇതുമൂലം രോഗികൾ 20 രൂപ മുടക്കി കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്.
വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് രോഗികളുടെ ആവശ്യം.