ക്രിസ്മസ് നൽകുന്നത് എളിമയുടെയും അനുരഞ്ജനത്തിന്റെയും സന്ദേശം: കർദിനാൾ മാർ ആലഞ്ചേരി
1490301
Friday, December 27, 2024 6:56 AM IST
ചങ്ങനാശേരി: ക്രിസ്മസ് നൽകുന്നത് എളിമയുടെയും അനുരഞ്ജനത്തിന്റെയും സന്ദേശമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി. നാം എന്തെല്ലാമായിരിക്കുന്നുവോ അവയെല്ലാം ദൈവത്തിൽനിന്ന് ലഭിച്ചതാണ്.
വിനയത്തോടും എളിമയോടും കൂടെനിന്ന് മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യുവാൻ വേണ്ടിയാണ് നമുക്ക് ഈ ജീവിതം നൽകിയിരിക്കുന്നതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂട്ടിചേർത്തു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ ക്രിസ്മസ് രാത്രി നടന്ന വിശുദ്ധകുർബാനയിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട്, സഹവികാരി ഫാ. സാവിയോ മാനാട്ട്, ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ലൂക്കാ വെട്ടുവേലിക്കളം, ഫാ. ജോസഫ് മുണ്ടുവേലിൽ, ഫാ. പ്രകാശ് മാത്യു മറ്റത്തിൽ എന്നിവർ സഹകാർമികരായി.