തിരുവാർപ്പിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
1490287
Friday, December 27, 2024 6:48 AM IST
തിരുവാർപ്പ്: എൽഡിഎഫിലെ മുൻധാരണ പ്രകാരം തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനങ്ങൾ രാജിവച്ചു. ഇന്നലെ ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.
അവസാന ഒരു വർഷം സിപിഐ പ്രതിനിധി പ്രസിഡന്റായും സിപിഎം പ്രതിനിധി വൈസ് പ്രസിഡന്റായും ഭരണം നയിക്കുമെന്നതാണ് എൽഡിഎഫ് മുൻ ധാരണ.
31 ന് നടക്കുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് സിപിഐ ലോക്കൽ സെക്രട്ടറി എം.കെ. പ്രേംജി പറഞ്ഞു. വൈസ് പ്രസിഡന്റായി ആരെന്നതിൽ പാർട്ടി തീരുമാനം ഉണ്ടെങ്കിലും ജനുവരി ആദ്യവാരം നടക്കുന്ന എൽഡിഎഫ് യോഗത്തിലെ പേരു വിവരം പ്രഖ്യാപിക്കൂവെന്ന് അജയൻ കെ. മേനോൻ പറഞ്ഞു.
18 വാർഡുകളിൽ രണ്ട്, നാല്, 9, 13 എന്നീ വാർഡുകളിലാണ് സിപിഐ പ്രതിനിധികൾ. പുതിയ തെരഞ്ഞെടുപ്പു വരെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് ഭരണ ചുമതല.