കൊളക്കാട് സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി
1544908
Thursday, April 24, 2025 2:02 AM IST
കൊളക്കാട്: വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ കൊളക്കാട് സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ തിരുനാളിനും പുതുഞായർ ആചരണത്തിനും തുടക്കം കുറിച്ച് ഇടവക വികാരി ഫാ. തോമസ് പട്ടാംകുളം കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. പോൾ വള്ളോപ്പിള്ളി കാർമികത്വം വഹിച്ചു. ഇന്നുരാവിലെ 10ന് കുരിശുമല തീർഥാടന പള്ളിയിൽ വച്ച് രോഗികളെയും പ്രായമായവരെയും ആദരിക്കും. തിരുകർമ്മങ്ങൾക്ക് ഫാ. ഇമ്മാനുവൽ കണ്ടത്തിൽ കാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും ഫാ. അഗസ്റ്റിൻ അറയ്ക്കൽ കാർമികത്വം വഹിക്കും.
25ന് റോമൻ ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കണ്ണൂർ രൂപത യുടെ സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി കാർമികത്വം വഹിക്കും. 26ന് വൈകുന്നേരം 4.30ന് തിരുക്കർമങ്ങൾക്ക് തലശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ ഫാ. ജോസഫ് വടക്കേ പറമ്പിൽ കാർമികത്വം വഹിക്കും.
27ന് പുലർച്ചെ മൂന്നിന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനിയുടെ നേതൃ ത്വത്തിൽ അതിരൂപത സാന്തോം തീർഥാടനം. തുടർന്ന് അഞ്ചിന് ആർച്ച് ബിഷപിന്റെ നേതൃത്വത്തിൽ സമൂഹബലി കുരിശുമലയിൽ. രാവിലെ ഏഴ്, 8.15, 9.30നും കുരിശുമുലയിലും, ആറ്, 7.30, 9.15 താഴെ പള്ളിയിലും വിശുദ്ധ കുർബാനയ്ക്ക് യഥാക്രമം ഫാ. ആന്റണി അമ്പാട്ട്, ഫാ. ജോസഫ് തകിടിയേൽ, ഫാ. ജോബി കാരക്കാട്ട്, ഫാ. ജോസഫ് കാക്കരമറ്റം, ഫാ. മാത്യു വടക്കേപ്പാറ ഒസിഡി, ഫാ. മാത്യു പാലമറ്റം തുടങ്ങിയവർ കാർമികത്വം വഹിക്കും. രാവിലെ ഒന്പതിന് ക്രൂശിതനോടൊപ്പം കുരിശുമലയിലേക്ക് കുരിശിന്റെവഴിയും ഉണ്ടായിരിക്കും. തുടർന്ന് 11ന് കുരിശുമലയിൽ തിരുക്കർമങ്ങൾക്ക് പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി നേതൃത്വം നല്കും.