‘എന്റെ കേരളം’ പ്രദർശന വിപണന മേള മേയ് എട്ടു മുതൽ
1545187
Friday, April 25, 2025 1:53 AM IST
കണ്ണൂർ: പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളെ പ്രദർശന വിപണന മേള മേയ് എട്ടു മുതൽ 14 വരെ നടക്കും.
എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണ പോസ്റ്റർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി മേള മാറുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ മേളയുടെ സംഘാടക സമിതി അവലോകനവും നടന്നു. മേളയിൽ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ, കാർഷിക, ഭക്ഷ്യ, പുസ്തക മേള എന്നിവ ഉണ്ടാകും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. കൃഷി, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, കായികം വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും.
മുഖ്യമന്ത്രിയുടെ
ജില്ലാതല യോഗം
കണ്ണൂർ: സർക്കാരിന്റെ നാലാം വാർഷികാഘോഷമായ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മേയ് ഒന്പതിന് രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ താണ സാധു കല്ല്യാണ മണ്ഡപത്തിൽ നടക്കും.
ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 വ്യക്തികളെ മുഖ്യമന്ത്രി നേരിൽ കണ്ട് സംവദിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.