സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം
1545191
Friday, April 25, 2025 1:53 AM IST
ഇരിട്ടി: ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വടംവലി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് "മുന്നോട്ട്' കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ടിൽ ആരംഭിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ മുഖ്യാതിഥിയായിരുന്നു. 22ന് ആരംഭിച്ച ക്യാമ്പ് മേയ് 15 ന് സമാപിക്കും. വടംവലി, ഹാൻഡ് ബോൾ, അത്ലറ്റിക്സ്, സെപക്ട്രാകോ എന്നിവയിലാണു പരിശീലനം നൽകുന്നത്.
രജിത് കുമാർ, പി. അജിൻ, ലിജോ വർഗീസ്, രാജീവ് മാത്യു എന്നിവരാണു പരിശീലകർ. പ്രവീൺ മാത്യു, പി.പി. ബിനീഷ് , സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് പാണാകുഴിയിൽ, പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, പ്രിൻസിപ്പൽ പി.കെ. ബാബു, മുഖ്യാധ്യാപിക രാജി കുര്യൻ, പിടിഎ പ്രസിഡന്റ് ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നു.