ലൈബ്രറി കൗൺസിൽ വാർഷികാഘോഷം
1544911
Thursday, April 24, 2025 2:02 AM IST
ഇരിട്ടി: ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ദശവാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം "അക്ഷരജ്വാല' ഇരിട്ടി ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ സിനിമാ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഘോഷയാത്ര ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച് ഇരിട്ടിയിൽ സമാപിച്ചു. താലൂക്കിലെ ഗ്രന്ഥശാലകളിലെ വനിതാ സെക്രട്ടറിമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആദരിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം കെ.എ. ബഷീർ, ജില്ലാ കൗൺസിൽ അംഗം ലക്ഷ്മി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ, കെ. ശ്രീധരൻ, പ്രദീപൻ കണ്ണോത്ത്, കെ.വി. രാഘവൻ, പി. രഘു, എം.സി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അദീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച പാട്ടുറവ നാടൻ പാട്ടുമേള അരങ്ങേറി.