ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു
1545185
Friday, April 25, 2025 1:53 AM IST
കരുവഞ്ചാൽ: ജമ്മുകാഷ്മീരിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവഞ്ചാൽ ടൗണിൽ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും മെഴുകുതിരി കത്തിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
നടുവിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, വി.കെ. കൃഷ്ണൻ, പ്രിൻസ് പയ്യമ്പള്ളിൽ, ഷൈനി വട്ടക്കാട്ട്, രതീഷ് പാച്ചേനി, മനോജ് കുറ്റിക്കാട്ട്, ബാബു വൈക്കത്ത്, പി.കെ. ബാലകൃഷ്ണൻ, ഷാജു പരവംപറമ്പിൽ, ജോസ് വട്ടപ്പറമ്പിൽ, നൈജു പള്ളിത്തറ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതി അംഗം കെ.കെ. സുരേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സലിം തേക്കാട്ടിൽ, മാത്യു തടത്തിൽ, എം. സജീവൻ, ജോൺ ജോസഫ് തയ്യിൽ, തോമസ് കൈപ്പനാനിക്കൽ, കെ.ഡി. പ്രവീൺ, ലൈസമ്മ പനക്കൽ, ബിജു പുളിമൂട്ടിൽ, ബിബിൻ രാജ്, കൃഷ്ണൻകുട്ടി, സിനോ ആടിമാക്കൽ, പ്രസാദ് കൃഷ്ണൻ, വി.പി. അലി, നസീമ കാസിം എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിച്ചു. ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. ശ്രീകണ്ഠപുരം ഗാന്ധിസ്ക്വയറിൽ നടന്ന പരിപാടിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, എൻ.ജെ. സ്റ്റീഫൻ, ജിയോ ജേക്കബ്, വി.പി. നസീമ ഖാദർ, പി.പി. ചന്ദ്രാംഗതൻ മാസ്റ്റർ, എം.ഒ. ചന്ദ്രശേഖരൻ, പി.ടി. കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ആലക്കോട്: ആലക്കോട് ടൗണിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജോസ് വട്ടമല പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജോഷി കണ്ടത്തിൽ, ബിജു പുളിയന്തൊട്ടിൽ, ജിൻസ് മാത്യു, ബാബു പള്ളിപ്പുറം, റോയി ചക്കാനിക്കുന്നേൽ, വത്സമ്മ വാണിശേരി , സോണിയ നൈജു തുടങ്ങിയവർ നേതൃത്വം നൽകി.
കാർത്തികപുരം: ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപുരത്ത് കാഷ്മീരിലെ പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിഅർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ തോമസ് വക്കത്താനം, ബിജു പുളിയൻ തോട്ടി, ജോസ് പറയുംകുഴി, ഷെന്നി മങ്കോട്ടിൽ, ബെന്നി പിടികക്കൽ, സരിത ജോസ്, ടോമി കണങ്കൽ തുടങ്ങിയവർ പങ്കെടുത്തു.