പ​യ്യാ​വൂ​ർ: മു​പ്പ​ത്തൊ​മ്പ​താ​മ​ത് ചെ​റു​പു​ഷ്പം അ​ഖി​ല കേ​ര​ള പു​രു​ഷ, വ​നി​ത ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ 27 വ​രെ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. നാ​ളെ രാ​ത്രി 7.30ന് ​സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ന്ദ​ന​ക്കാം​പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ പു​രു​ഷ​വി​ഭാ​ഗം വി​ജ​യി​ക​ൾ​ക്ക് വ​ര​മ്പ​ക​ത്ത് മാ​ത്യു മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 15,001 രൂ​പ​യും റ​ണ്ണേ​ഴ്സ് അ​പ്പ് ടീ​മി​ന് കൂ​വ​പ്പാ​റ​യി​ൽ ജോ​ൺ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും വ​നി​താ വി​ഭാ​ഗം വി​ജ​യി​ക​ൾ​ക്ക് ച​ന്ദ​ന​ക്കാം​പാ​റ ഹൈ​ടെ​ക് ബി​ൽ​ഡേ​ഴ്സ് ന​ൽ​കു​ന്ന എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 15,001 രൂ​പ​യും റ​ണ്ണേ​ഴ്സ് അ​പ്പ് ടീ​മി​ന് ഷോ​ണി മു​ല്ല​ക്ക​രി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ച​ന്ദ​ന​ക്കാം​പാ​റ​യു​ടെ മ​ല​യോ​ര മ​ണ്ണി​ൽ ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ച്ച് വ​ള​ർ​ന്ന് അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ തി​ള​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളെ​യും ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ എ​ൽ​പി സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ച്ച മു​ഖ്യാ​ധ്യാ​പ​ക​ൻ തോ​മ​സ് മാ​ത്യു​വി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. 27ന് ​വൈ​കു​ന്നേ​രം 7.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​വി.​ ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ മാ​ത്യു ശാ​സ്താം​പ​ട​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.