ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു
1544913
Thursday, April 24, 2025 2:02 AM IST
പേരാവൂർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രണാമമർപ്പിക്കുകയും ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബുബക്കർ, സി.ജെ. മാത്യു, കെ എം ഗിരീഷ്, സുഭാഷ് ബാബു തുടങ്ങിവർ പ്രസംഗിച്ചു.
മട്ടന്നൂർ: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മാലൂർ സിറ്റിയിൽ കോൺഗ്രസ് മാലൂർ മണ്ഡലം പ്രസിഡന്റ് പാറ വിജയൻ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കാഞ്ഞരോളി രാഘവൻ, നേതാക്കളായ പുളുക്കായി ഗോവിന്ദൻ, രജീഷ് മാറോളി, സുധാകരൻ നീർവേലി, എ. ജയരാജൻ, സി. ഭാർഗവൻ, ചമ്പാടൻ മോഹനൻ, എം. പ്രഭാകരൻ, കെ.ടി. ഗംഗാധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.