ലഹരിക്കടത്ത്: കൂട്ടുപുഴയിൽ കർശന വാഹന പരിശോധന
1545189
Friday, April 25, 2025 1:53 AM IST
ഇരിട്ടി: ലഹരിക്കടത്ത് തടയുന്നതിനായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് -2ന്റെ ഭാഗമായി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ വാഹന പരിശോധനനടത്തി. കണ്ണൂർ റൂറിലെ കെ -9 ബറ്റാലിയനിലെ നർക്കോട്ടിക് ഡോഗ് ഹീറോ എന്ന നായയയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
ബസ്, കാർ, ഉൾപ്പടെ അതിർത്തി കടന്നു വരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവകളുമായി രണ്ടു പേർ അറസ്റ്റിലായിരുന്നു.