"വലിയ ഇടയന്റെ അനുഗ്രഹം അവിസ്മരണീയം'
1544919
Thursday, April 24, 2025 2:02 AM IST
ആലക്കോട്: ഫ്രാൻസിസ് മാർപാപ്പ ഓർമയാകുമ്പോൾ വത്തിക്കാനിലെ വാർത്താവിനിമയ കാര്യാലയത്തിലെ ഉപദേശകനായ ആലക്കോട് സ്വദേശിയും സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ സന്യാസ സഭാംഗവുമായ ഫാ. ജോർജ് പ്ലാത്തോട്ടം വലിയ ഇടയനെക്കുറിച്ചുള്ള ദീപ്ത സ്മരണകളിലാണ്.
പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താവിനിമയ കാര്യങ്ങളും നിയന്ത്രിക്കുന്ന ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷൻ അംഗമായി ഫാ. ജോർജ് പ്ലാത്തോട്ടത്തെ 2022ലാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. ഏഷ്യയിൽ നിന്നുള്ള ഏക ഉപദേശ സമിതി അംഗമാണ്.
വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം നേടാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും അനുഗ്രഹ മുഹൂർത്തമെന്ന് അദ്ദേഹം പറയുന്നു.
ആലക്കോട് പ്ലാത്തോട്ടത്തിൽ പരേതരായ വർക്കി-അന്നമ്മ ദന്പതികളുടെ മകനാണ് ഫാ.ജോർജ്. മാധ്യമപ്രവർത്തകനും കമ്യൂണിക്കേഷൻസ് വിദഗ്ധനുമായ അദ്ദേഹം ഇപ്പോൾ ആസാമിലെ ഗുവാഹത്തിയിലാണ്.