ഉമ്മൻ ചാണ്ടി സ്മാരക വോളിബോൾ ടൂർണമെന്റിന് ആവേശോജ്വല തുടക്കം
1544916
Thursday, April 24, 2025 2:02 AM IST
ചെറുപുഴ: വയക്കര, പെരിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും കെ.പി. നൂറുദ്ദീൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ബി. അബ്ദുള്ള എവർ റോളിംഗ് സ്വർണക്കപ്പിനായുള്ള ഉമ്മൻ ചാണ്ടി സ്മാരക രണ്ടാമത് വോളിബോൾ ടൂർണമെന്റിന് ആവേശോജ്വല തുടക്കം.
പാടിയോട്ടുചാൽ നെഹ്റു ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണൻ, എം. ഉമ്മർ, രവി പൊന്നംവയൽ, എ.കെ. രാജൻ, എം. കരുണാകരൻ, ടി.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭഗത് സിംഗ് അന്നൂർ, യംഗ് സ്റ്റാർ മാതമംഗലം, ഷൈനിംഗ് സ്റ്റാർ ചുണ്ട, റെഡ് സ്റ്റാർ ആലക്കാട്, എച്ച്ആർഡിഎസ് സ്പോർട്സ് അക്കാദമി കരുവഞ്ചാൽ, ഫൈറ്റേഴ്സ് പാണപ്പുഴ, റിവർ സ്റ്റാർ പറവൂർ, നവപ്രഭ ചട്യോൾ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഷൈനിംഗ് സ്റ്റാർ ചുണ്ട യംഗ് സ്റ്റാർ മാതമംഗലത്തെ നേരിട്ടു.