കൂട്ടുംമുഖം സിഎച്ച്സിയിൽ ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു
1545188
Friday, April 25, 2025 1:53 AM IST
ശ്രീകണ്ഠപുരം: കൂട്ടുംമുഖം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമം നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു. ഏഴുലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിച്ചത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ കെ. വൈശാലി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ , ജോസഫിന , കൗൺസിലർ കെ.ഒ. പ്രദീപൻ, ജെഎച്ച്ഐ സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഷുഗർ, കൊളസ്ട്രോൾ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് എന്നിവയ്ക്ക് പുറമെ ലിവർ ഫംഗ്ഷൻ ടെസ്റ്റ് എച്ച്ബിഎ ഒന്ന് സി, ആർഎഫാക്ടർ, സിആർപി, കാത്സ്യം, എന്നീ പരിശോധനകളും ഇനി മുതൽ സിഎച്ച്സിയിൽ ലഭ്യമാകും.