കുടിവെള്ള പൈപ്പ് ലൈന്‍; പരിശോധന നടത്തി
1544910
Thursday, April 24, 2025 2:02 AM IST
ഇരിട്ടി: നഗരസഭയിൽ കിഫ്ബി ഫണ്ടിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഇരിട്ടി-പേരാവൂർ റോഡരികിൽ കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി.
സണ്ണി ജോസഫ് എംഎല്‍എ, നഗരസഭ അധ്യക്ഷ കെ. ശ്രീലത എന്നിവരുടെ നേതൃത്വത്തില്‍ വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ നൗഫല്‍, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീല ചോരന്, അസിസ്റ്റന്റ് എൻജിനിയർ രേഷ്മ, കോൺട്രാക്ടർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്ഥല പരിശോധന നടത്തിയത്. ഇനി പൈപ്പിടൽ മാത്രമാണ് അവശേഷിക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ ഉടൻ തന്നെ റോഡ് പഴയ രൂപത്തിൽ പുനഃസ്ഥാപിക്കുന്നതിനും തീരുമാനിച്ചു.