അമ്പായത്തോട് വിടാതെ കാട്ടാന: ജനം ആശങ്കയിൽ
1545193
Friday, April 25, 2025 1:53 AM IST
കൊട്ടിയൂർ: അമ്പായത്തോട് ജനവാസമേഖലയില്‍ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനകളുടെ സാന്നിധ്യം ജനത്തെ ആശങ്കയിലാക്കുന്നു. അമ്പായത്തോടിലെ നമ്പുടാകം ജോസിന്റെ പറമ്പിലാണ് കാട്ടാന തുടര്‍ച്ചയായി എത്തിയത്. ഷാജി ആലനാല്‍ പാട്ടിത്തിന് കൃഷി ചെയ്ത തീറ്റ പുല്ലും കാട്ടാന നശപ്പിച്ചു. കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചപെട്ടികളും കാട്ടാന നശിപ്പിച്ചു.
വൈദ്യുതവേലി തകര്‍ത്താണ് കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ബാവലി പുഴ കടന്ന് കാട്ടാന എത്തിയത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തകര്‍ന്ന വൈദ്യുതി വേലി പുനസ്ഥാപിച്ചു. വന്യ മൃഗങ്ങൾ എത്തിയാൽ മുന്നറിയിപ്പ് നല്കുന്ന അലാറവും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. രാത്രി പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി വനം വകുപ്പ് അറിയിച്ചു.