ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ തിരുനാൾ ഇന്നു മുതൽ
1545186
Friday, April 25, 2025 1:53 AM IST
ചെമ്പേരി: ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ നവനാൾ നൊവേനയും തിരുനാൾ ആഘോഷങ്ങളും ഇന്നു മുതൽ മേയ് നാലുവരെ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി റവ.ഡോ. ജിനു വടക്കേമുളഞ്ഞനാൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ കാർമികത്വം വഹിക്കും.
മേയ് മൂന്നു വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ ജപമാല പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാ യിരിക്കും. ഫാ.ജോബി നിരപ്പേൽ, ഫാ.സോണി വടശേരി, ഫാ. ലാസർ വരമ്പകത്ത്, ഫാ.മൈക്കിൾ വടക്കെമുളഞ്ഞനാൽ, ഫാ.ജെയിംസ് മലേപ്പറമ്പിൽ, ഫാ.ഷാജു ആന്റണി, റവ. ഡോ.ഫിലിപ്പ് കാരക്കാട്ട്, റവ.ഡോ. മാർട്ടിൻ പറപ്പള്ളിയാത്ത് എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
മേയ് ഒന്നിന് വൈകുന്നേരം ഏഴിന് ഭക്തസംഘടനകളുടെ വാർഷികാഘോഷം നടക്കും. രണ്ടിന് വൈകുന്നേരം ഏഴിന് സെമിത്തേരിയിൽ ഒപ്പീസിന് ശേഷം പയ്യന്നൂർ എസ്എസ് ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറും. മൂന്നിന് വൈകുന്നേരം ഏഴിന് ആഘോഷമായ വിശ്വാസ പ്രഘോഷണ റാലി നടക്കും. ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ തിരുനാൾദിന സന്ദേശം നൽകും.
സമാപന ദിനമായ നാലിന് ഇടവക ദിനം ആചരിക്കും. രാവിലെ 9.30 മുതൽ നടക്കുന്ന ജപമാല പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, വിശ്വാസ പ്രഘോഷണ റാലി, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജിൻസ് ചൊള്ളമ്പുഴ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.