ബ്രോക്കേഴ്സ് അസോ. ചെറുപുഴ ഏരിയാ സമ്മേളനം
1544920
Thursday, April 24, 2025 2:02 AM IST
ചെറുപുഴ: കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ചെറുപുഴ ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സജി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മുരളീധരൻ നായർ, പി.വി. രാജേന്ദ്രൻ, സുനിൽ തോമസ്, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സജി ഫ്രാൻസീസ്-പ്രസിഡന്റ്, സുനിൽ തോമസ്-സെക്രട്ടറി, തോമസ് ജോൺ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.