മുഴപ്പിലങ്ങാട്ടെ ബോംബേറ്: മൂന്നു സിപിഎമ്മുകാർ അറസ്റ്റിൽ
1532086
Wednesday, March 12, 2025 1:22 AM IST
എടക്കാട്: എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് പിലാച്ചേരി സിറാജിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ മുഴപ്പിലങ്ങാട് സ്വദേശി പ്രജീഷ് എന്ന മുത്തു (30), വടക്കുമ്പാട് സ്വദേശികളായ ദിലീപ് (35), ഷിന്റോ എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ സംഘമായിരുന്നു വീടിനു നേരെ ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ ടൈലുകൾ പൊട്ടുകയും ചുമരിന് കേടുപാടുകൾ സംഭവിക്കുകയും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് കേടുപാടുകൾ പറ്റുകയും ചെയ്തിരുന്നു.