ചെട്ടിയാംപറന്പ് ഗവ. യുപി സ്കൂൾ വാർഷികാഘോഷം
1531404
Sunday, March 9, 2025 8:15 AM IST
ചെട്ടിയാംപറന്പ്: ചെട്ടിയാംപറന്പ് ഗവ. യുപി സ്കൂൾ 64-ാ വാർഷികം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ആര്യ മണത്തണ വിശിഷ്ടാതിഥിയായിരുന്നു.
കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കണ്ടം, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായവരെ ആദരിച്ചു.
എസ്ആര്‍ജി കണ്‍വീനര്‍ കെആർ വിനു, മുഖ്യാധ്യാപൻ വി.വി. ഗിരീഷ്കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് അമ്പിളി വിനോദ്, സീനിയര്‍ അസിസ്റ്റന്റ് പി.വി. വിജയശ്രീ, സ്കൂള്‍ ലീഡര്‍ അദ്രിഷ് അവിന്, ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം, ഷിയാസ് യമാനി ഉസ്താദ്, എൻ.കെ. മോഹനന്, ഇ.ബി ബോബി എന്നിവർ പ്രസംഗിച്ചു.
ദേശീയ ഗെയിംസിൽ ലോംഗ്ജംപില് വെള്ളിമെഡല്‍ നേടിയ സാന്ദ്ര ബാബു, അണ്ടര്‍ 14 ലോംഗ്ജംപില് വെള്ളിമെഡല്‍ ജേതാവ് നിയ ഷാജി, മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ദീപ പി. മോഹന്‍, സർവീസില്‍ നിന്നും വിരമിക്കുന്ന അങ്കണവാടി അധ്യാപിക എം.ജെ. ത്രേസ്യ എന്നിവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.