പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം: അഞ്ചുപേർക്ക് പരിക്ക്
1532084
Wednesday, March 12, 2025 1:22 AM IST
തലശേരി: പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം. ഒരാൾക്ക് വെട്ടേറ്റു, നാലുപേർക്ക് മർദ്ദനമേറ്റു. വെട്ടേറ്റ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങവേ ആയിരുന്നു അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് ആദ്യം വെട്ടേറ്റത്. തലയ്ക്കും കൈക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റ ഷൈജുവിനെ ഉടൻ തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കും മാറ്റി. മർദ്ധനമേറ്റ നാലുപേരെ പേരെ പാനൂർ ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്ത് നിരിക്ഷിച്ചു വരുന്നു.