‘വീട്ടുമുറ്റത്ത് ഒട്ടോറിക്ഷയെങ്കിലും’പദ്ധതിക്ക് തുടക്കം
1532067
Wednesday, March 12, 2025 1:22 AM IST
പയ്യാവൂർ: വാഹനയാത്രാ സൗകര്യം ഇല്ലാത്ത ഭവനങ്ങളിലേക്ക് വാഹനം എത്തിക്കാനുള്ള പയ്യാവൂർ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ വീട്ടുമുറ്റത്ത് ഒട്ടോറിക്ഷയെങ്കിലും പദ്ധതിക്ക് തുടക്കമായി. പയ്യാവൂർ പഞ്ചായത്ത് നാട്ടുകൂട്ടങ്ങൾ രൂപികരിച്ച് നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ നിരവധി ഭവനങ്ങളിലേക്ക് വാഹന ഗതാഗത സൗകര്യം ഇല്ലെന്ന് മനസിലാക്കിയിരുന്നു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിട്ടുളള പരാതിപ്പെട്ടിയിൽ മാർച്ച് 31ന് മുമ്പായി പരാതിവിവരങ്ങൾ നിക്ഷേപിക്കേണ്ടതാണ്. ഏപ്രിൽ ഒന്ന് മുതൽ വാർഡ് അടിസ്ഥാനത്തിൽ പരാതികൾ തരം തിരിക്കുകയും ജനപ്രതിനിധികൾ, നാട്ടുമധ്യസ്ഥർ എന്നിവരുടെ സഹകരണത്തോടെ സ്ഥലങ്ങൾ സന്ദർശിച്ച് പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. വഴിതർക്കങ്ങൾ സംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രശ്നങ്ങളും അദാലത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.