പാൽചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു
1531399
Sunday, March 9, 2025 8:15 AM IST
പാൽചുരം: കൊട്ടിയൂർ പാൽചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് (55) പരിക്കേറ്റത്. ചുമലെല്ലിന് പരിക്കേറ്റ ബാലമുരുകനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബീഹാറിൽ നിന്ന് കണ്ണൂരിലേക്ക് മൈദയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഡ്രൈവർ റോഡരികിലെ കാനയിലേക്ക് വാഹനമിറക്കി മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തത് കാരണം ചുരത്തിന്റെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഡിവൈഡറിൽ ഇടിച്ചുകയറിയ കാറിൽ ലോറിയിടിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാറിൽ എതിർദിശയിൽ നിന്ന് വന്ന ചരക്കു ലോറി ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ണോത്തുംചാൽ ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന ദേശീയാപാതയിൽ ഗതാഗതം അൽപസമയം തടസപ്പെട്ടു.