ഉരുപ്പുംകുറ്റിയിൽ സോളാർ തൂക്കുവേലി ഒരുങ്ങുന്നു
1532075
Wednesday, March 12, 2025 1:22 AM IST
ഇരിട്ടി: ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമിക്കുന്ന തൂക്കുവേലിയുടെ ഉരുപ്പുംകുറ്റി മേഖലയിലെ പ്രവൃത്തി ആരംഭിച്ചു. കാട് വെട്ടിത്തെളികൽ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്തംഗം ജോസ് എ വൺ നിർവഹിച്ചു. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലാണ് സോളർ തൂക്കുവേലി നിർമിക്കുന്നത്.
അയ്യൻകുന്നിൽ കച്ചേരിക്കടവ് മുതൽ വാളത്തോട് വരെ 1.45 കോടി രൂപ ചെലവിൽ 20.5 കിലോ മീറ്റർ ദൂരത്താണ് ഫെൻസിംഗ് പൂർത്തിയാക്കുന്നത്. ഉരുപ്പുംകുറ്റി മുതൽ വാളത്തോട് വരെയുള്ള 5.5 കിലോ മീറ്റർ റീച്ചിന്റെ നിർമാണത്തിനാണ് തുടക്കമായത്. കെല്ലിനാണ് തൂക്കുവേലിയുടെ നിർമാണ ചുമതല. വാർഡ് മെംബറുടെ നേതൃത്വത്തിൽ ജനകീയ സമിതി അംഗങ്ങളാണ് കാടുവെട്ടിത്തെളിക്കലിന് നേതൃത്വം നല്കുന്നത് .