ലഹരിക്കെതിരേ കോൺഗ്രസ് ബോധവത്കരണം നടത്തും
1531400
Sunday, March 9, 2025 8:15 AM IST
പേരാവൂർ: ലഹരിക്കെതിരെ ശക്തമായ സാമൂഹിക അവബോധ പരിപാടികൾ സംഘടിപ്പിക്കാൻ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ലഹരിക്കെതിരെ സർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണണെന്നും യോഗം ആവശ്യപ്പെട്ടു. നേതൃയോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ലിസി ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, പി.സി. രാമകൃഷ്ണൻ, പി.അബൂബക്കർ, ചോടത്ത് ഹരിദാസ്, സണ്ണി സിറിയക്ക്, റോയ് നമ്പുടാകം, സന്തോഷ് ജോസഫ് മണ്ണാർകുളം, നമേഷ് കുമാർ, ഷഫീർ ചെക്ക്യാട്ട്, മാത്യു എടത്താഴെ, ശശീന്ദ്രൻ തുണ്ടിത്തറ, ബിജു ഓളാട്ടുപുറം, സി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.