16 കാരിയെ പീഡിപ്പിച്ച 21 കാരനെതിരേ കേസ്
1531402
Sunday, March 9, 2025 8:15 AM IST
വളപട്ടണം: വളപട്ടണത്ത് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 21 കാരനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ഫെബ്രുവരി ഒന്നു മുതൽ 21 വരെയാണ് പീഡനം നടന്നത്. പരാതിക്കാരിയുടെ സഹോദരന്റെ സുഹൃത്തായി വീട്ടിലെത്തി യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞമാസം ആരും ഇല്ലാത്ത സമയങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകായിരുന്നെന്നാണ് പരാതി. പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.