വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു
1532081
Wednesday, March 12, 2025 1:22 AM IST
കൂത്തുപറമ്പ്: വനിതാദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. സിംഹാൻസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലൂസി കോടമുള്ളിൽ, സൈക്യാട്രിസ്റ്റ് ഡോ. സിസ്റ്റർ വിനീത ടോം, ഡോ. എം. വിനായക്, ഡോ. സാന്ദ്ര , പിആർഒ സിസ്റ്റർ ടെസ്ലിൻ തോമസ്, സോഷ്യൽ വർക്കർ ഹിമജ എന്നിവർ ചേർന്നാണ് ആദരിച്ചത്.
വനിതാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും ഡോ. സാന്ദ്ര വിഷയം അവതരിപ്പിച്ചു. എസ്.പി. ഗംഗാപ്രസാദ്, ഡോ. സിസ്റ്റർ വിനീത ടോം എന്നിവർ പ്രസംഗിച്ചു.