സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
1532008
Tuesday, March 11, 2025 10:09 PM IST
തലശേരി: പാനൂർ സഹറ പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ താഴെ ചമ്പാട് ഖൈസിൽ ആർ.പി. ഖാലിദ് (64) കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാവിലെ 9.30 ഓടെ കുട്ടികളുമായി സ്കൂളിൽ എത്തിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: സക്കീന. മക്കൾ: സാജിദ് (റാസൽഖൈമ), സുഹൈർ (ദുബായ്), ഷഫീന, ഷബ്നം. മരുമക്കൾ: നുസൈബ, ഷിഫാന, ഫിറോസ് (ചെണ്ടയാട്), നവാസ് (ചൊക്ലി). ഖബറടക്കം നടത്തി.