വനിതാദിനാചരണം സംഘടിപ്പിച്ചു
1531824
Tuesday, March 11, 2025 2:04 AM IST
പയ്യാവൂർ: മടമ്പം ഫൊറോനയിലെ ക്നാനായ കത്തോലിക്ക വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വനിതാദിനാചരണം പയ്യാവൂർ സെന്റ് ആൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ഫൊറോന വികാരി ഫാ. സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ബിൻസി ഷിബു അധ്യക്ഷത വഹിച്ചു. രജനി തോമസ് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് ചാപ്ലയിൻ ഫാ. ബിബിൻ അഞ്ചെമ്പിൽ സന്ദേശം നൽകി.
മടമ്പം യൂണിറ്റ് വനിതാ ദിനഗാനവും പയ്യാവൂർ യൂണിറ്റ് സംഘഗാനവും അവതരിപ്പിച്ചു. ജിൻസി തോമസ് ആദരിക്കൽ നിർവഹിച്ചു. കെസിസി മേഖലാ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, കെസിഡബ്ല്യുഎ അഡ്വൈസർ സിസ്റ്റർ പ്രിൻസി എസ്വിഎം, കെസിസി മടമ്പം ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ, കെസിവൈഎൽ പ്രസിഡന്റ് അമൽ കട്ടേൽ, പ്രിൻസി അനൂപ് എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: വനിതാദിനത്തിന്റെ ഭാഗമായി പെരിങ്ങോം-വയക്കര പഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക കർമസേനയുടെയും സംയുക്താഭിമുഖ്യത്തിൽ കൃഷിഭവൻ പരിസരത്ത് വനിതകൾക്ക് തെങ്ങുകയറ്റ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സംസ്ഥാന തെങ്ങുകയറ്റ മത്സരത്തിലെ അവാർഡ് ജേതാവുമായ ബിന്ദു രാജൻകുട്ടി അധ്യക്ഷത വഹിക്കുകയും തെങ്ങ് കയറ്റ പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
പെരിങ്ങോം കാർഷിക കർമസേനയുടെ തെങ്ങുകയറ്റ ടെക്നീഷന്മാരായ ഗീത, ജോമിയ എന്നിവരും പരിശീലനം നൽകി. രജിസ്റ്റർ ചെയ്ത 15 ഓളം വനിതകൾ പരിശീലനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കമലാക്ഷൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ ബീവി, കൃഷി ഓഫീസർ ടി.വി. തുഷാര, പെരിങ്ങോം കാർഷിക കർമസേന സൂപ്പർവൈസർ മനേഷ് മോഹൻ, എം.വി. രജനി, കൃഷി അസിസ്റ്റന്റ് പി.വി. ബിന്ദു എന്നിവർ പ്രസംഗിച്ചു.