ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കം
1531397
Sunday, March 9, 2025 8:01 AM IST
ഇരിട്ടി: ജില്ലാ കൂടുംബശ്രീ മിഷൻ ആറളം മേഖലയിൽ സംഘടിപ്പിക്കുന്ന പട്ടിക വർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരലായ ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി. "ഒക്കായി ഒത്തുകൂടുഞ്ചേരു' എന്ന പേരിലുള്ള ഫെസ്റ്റ് ആറളം ഫാം സ്കൂളിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തും. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ ആറളം ഫാമിംഗ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റർ ഡോ. നിധീഷ്കുമാർ, കുടുംബശ്രീ റിസോഴ്സ്പേഴ്സൺ സുജന, എം.വി.ജയൻ, പി.കെ. സജേഷ്, പ്രദീപ് കൈപ്പനാനിക്കൽ എന്നിവർ ക്ലാസുകളെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കുടുംബശ്രി മിഷൻ അസി. കോ-ഓർഡിനേറ്റർ ടി പി. ജിതേഷ്, പഞ്ചായത്തംഗം മിനി ദിനേശ്, എസ്ഐ ഷുഹൈൽ, എഡിഎസ് സെക്രട്ടറി പി.കെ. സുമി, ഊരുമൂപ്പൻ രമേശൻ, ജില്ല മിഷൻ അസി. കോ-ഓർഡിനേറ്റർ പി.ഒ. ദീപ. ട്രൈബൽ പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ പി. സനൂപ് എന്നിവർ പ്രസംഗിച്ചു.
70 വയസ് പൂർത്തിയായ വനിതകളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റ് ഇന്ന് സമാപിക്കും.