വനിതാ ദിനാചരണം നടത്തി
1531484
Monday, March 10, 2025 12:53 AM IST
ഇരിട്ടി: പടിയൂർ-കല്ല്യാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആർസി, വിജിലന്റ് ഗ്രൂപ്പ്, ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതാദിനാചരണം പഞ്ചായത്ത് ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. മിനി അധ്യക്ഷത വഹിച്ചു. ചിരിയും ചിന്തയും എന്ന വിഷയത്തെ സംബന്ധിച്ച് കെ.സി. ഷമിയ (എൻഎൽപി ഗ്രാൻഡ് മാസ്റ്റർ ആൻഡ് ലൈഫ് കോച്ച്) ക്ലാസ് കൈകാര്യം ചെയ്തു. കെ.വി. തങ്കമണി, സിബി കാവനാൽ, ബീന ബാബു, മെറ്റിൽഡ ഫ്രാൻസിസ്, എം.വി. അമ്പിളി, ട്രീസ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡും, ടിഎസ്എസ്എസ്, മാതൃവേദി മണിപ്പാറ യൂണിറ്റുകളും ജയ്സൺസ് അക്കാദമി ഉളിക്കലും സംയുക്തമായി വനിതാദിനം ആഘോഷിച്ചു. മണിപ്പാറ സെന്റ് മേരിസ് പള്ളി ഹാളിൽ നടന്ന ചടങ്ങ് നബാർഡ് കണ്ണൂർ ഡിഡിഎം ജിഷി മോൻ ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബിബിൻ വരമ്പത്ത് അധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. ജയിംസ് കുരിശുംമൂട്ടിൽ, മാതൃവേദി പ്രസിഡന്റ് ലില്ലി തൈപ്പറമ്പിൽ, ടിഎസ്എസ് മണിപ്പാറ യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. വനിതകൾക്കായി മനസിലാക്കാം ചേർത്ത് നിർത്താം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടന്ന സെമിനാറിൽ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ സീനയ ജെറിൻ സെമിനാർ നയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലൗലി ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. ജീജോ എം. തോമസ്, എം.എ. ഷാജി, സി.എം. നസീർ, സി.കെ. സതീശൻ, രമണി രതീശൻ, മോളി മാത്യു, പുഷ്പമ്മ വിജയൻ, ബിന്ദു ബാബു എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: ലഹരിക്കെതിരെ അമ്മമാരോടൊപ്പം എന്ന പരിപാടി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിവപുരം ടൗണിൽ സംഘടിപ്പിച്ചു. ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ കേരളം എന്ന ലക്ഷ്യത്തോടെ തകരരുത് യുവത്വം ഉണരട്ടെ മാതൃത്വം എന്ന സന്ദേശം ഉയർത്തി ലഹരിക്കെതിരെ അമ്മമാരോടൊപ്പം എന്ന കാമ്പയിൻ നടത്തിയത്. പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മാലൂർ പഞ്ചായത്ത് അംഗം ഒ.കെ. പദ്മജ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, അംഗങ്ങളായ ടി.പി. സിറാജ്, കാഞ്ഞിരോളി രാഘവൻ, കെ. പ്രഭാകരൻ, പ്രധാനാധ്യാപകൻ പി.എം. രാജീവ്, പിടിഎ പ്രസിഡന്റ് ടി. മെഹറൂഫ്, സിപിഒ കെ.പി. അരുൺജിത്ത്, പ്രശാന്ത് കുട്ടാമ്പള്ളി, കെ. ഗോപി, പി. രമ്യശ്രീ, മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ. ശശീന്ദ്രൻ, എം.പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ ശക്തമായ സന്ദേശമുയർത്തി ജെസിഐ പഴശിയുടെയും ജെസിഐ പഴശി ക്വീൻസ്, ജെസിഐ മട്ടന്നൂർ റാൻസ് അക്കാദമി, ജെസിഐ ഇരിട്ടി, ലയൺസ് ക്ലബ് ഓഫ് സമർപ്പണ, യംഗ് മൈൻഡ്സ് ഇന്റർനാഷണൽ, ചൈതന്യ വനിത വേദി എന്നിവയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ റാലി നടത്തി. മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത ഉദ്ഘാടനം ചെയ്തു. ലിപിൻ കെ. ഗോപാൽ അധ്യക്ഷത വഹിച്ചു.