ലഹരിക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണം: എകെസിസി
1532076
Wednesday, March 12, 2025 1:22 AM IST
ഇരിട്ടി: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ കുന്നോത്ത് എകെസിസി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ശക്തമായ നിയമനിർമാണത്തിലൂടെയും പോലീസ് നടപടികളിലൂടെയും യുവതലമുറയെ നശിപ്പിക്കുന്ന ലഹരി വ്യാപാരം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
സമൂഹം ഒന്നാകെ ഉണർന്നു പ്രവർത്തിച്ചാൽ ലഹരി ഉപയോഗത്തിന് അറുതി വരുത്താണമെന്ന് യോഗംആഹ്വാനം ചെയ്തു. കുന്നോത്ത് പാരിഷ് ഹാളിൽ വച്ച് ചേർന്ന യോഗം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എൻ.വി. ജോസഫ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. തോമസ് പാണാക്കുഴി, ബെന്നി പുതിയാംമ്പുറം, സെബാസ്റ്റ്യൻ കക്കാട്ടിൽ, സി.ടി. മാത്യു, ഷാജി മംഗലം, ജീന കെ മാത്യു, രഞ്ജന വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.