ലഹരി വില്പനകാരെ പൊക്കാൻ രംഗത്തിറങ്ങി നാട്ടുകാർ
1532065
Wednesday, March 12, 2025 1:22 AM IST
കണ്ണാടിപ്പറമ്പ്: ലഹരി മാഫിയകളെ പിടികൂടാൻ ഒടുവിൽ നാട്ടുകാരും രംഗത്ത്. കഴിഞ്ഞ ദിവസം വൈകുന്നേരം കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലാണ് കഞ്ചാവുമായി യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ചെറുകുന്ന് പള്ളിക്കരയിലെ കെ.ടി. അർഷാദ് അഷ്റഫ് (26), ചെറുകുന്ന് മുട്ടിൽ സ്വദേശി അബ്ദുൾ സമദ് (30) എന്നിവരാണ് നാട്ടുകാർ പിടികൂടിയത്. പിന്നീട് പ്രതികളെയും പിടികൂടിയ കഞ്ചാവു പൊതിയും സംഭവമറിയിച്ചതിനെ തുടർന്നെത്തിയ മയ്യിൽ ഇൻസ്പെക്ടർ പി.സി. സഞ്ജയ്കുമാറിന് കൈമാറുകയായിരുന്നു.