ചെറുപുഷ്പ ഹൈസ്കൂൾ ബാസ്കറ്റ്ബോൾ ഗ്രൗണ്ടിലെ ബോർഡ് നശിപ്പിച്ചു
1531826
Tuesday, March 11, 2025 2:04 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പ ഹൈസ്കൂളിനോടനുബന്ധിച്ചുള്ള ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. ഗാലറിയിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്. സ്കൂൾ മാനേജരായ പള്ളി വികാരിയുടെയും മറ്റും തലഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ബാസ്കറ്റ് ബോൾ മത്സരങ്ങൾക്കായി സ്ഥാപിച്ചതാണ് ബോർഡ്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ചന്ദനക്കാംപാറ പാരിഷ് കൗൺസിൽ പയ്യാവൂർ പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി പാരിഷ് കൗൺസിൽ പ്രതിഷേധിച്ചു. ബാസ്കറ്റ്ബോളിലൂടെ ദേശീയ-അന്തർദേശീയ താരങ്ങൾക്ക് ജന്മം കൊടൂത്തിട്ടുള്ളത ചെറുപുഷ്പ ഹൈസ്കൂളിനെയും സ്കൂൾ മാനേജ്മെന്റിനെയും ജനമധ്യത്തിൽ അവഹേളിക്കാനുള്ള സാമൂഹവിരുദ്ധരുടെ ശ്രമങ്ങളെ നിയന്ത്രിക്കണമെന്നും ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ചന്ദനക്കാംപാറ പള്ളിക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകണമെന്നും മേലധികാരികളോട് പാരിഷ് കൗൺസിലും ഭക്തസംഘടനകളും ആവശ്യപ്പെട്ടു.
പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ചന്ദനക്കാംപാറ അസിസ്റ്റന്റ് വികാരി ഫാ. ജിൻസ് ചൊള്ളമ്പുഴ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, കോ-ഓർഡിനേറ്റർ വി.എം. തങ്കച്ചൻ, പാരിഷ് സെക്രട്ടറി മാത്യു ചക്കാംകുന്നേൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ കുന്നത്ത്, ടോമി വടക്കൻവീട്ടിൽ, റോയി കാവുങ്കൽ, സിബി വെട്ടത്ത്, എകെസിസി പ്രസിഡന്റ് കുര്യൻ കുരിക്കാട്ടിൽ, വിൻസന്റ് ഡി പോൾ പ്രസിഡന്റ് ഷാജി പാറമ്പുഴയിൽ, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് തോമസ് ഇളയാനിക്കാട്ടത്തിൽ, മാതൃവേദി പ്രസിഡന്റ് സുജ മാരിപ്പുറത്ത്, കെസിവൈഎം പ്രസിഡന്റ് സിന്റോ തറപ്പിൽ, സ്പോർട്സ് അക്കാദമി സെക്രട്ടറി ചാക്കോ പൂവാശേരി, സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ, സണ്ണി പാറമ്പുഴയിൽ, ജിനോ കൊല്ലംപറമ്പിൽ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ റോയ് ഏബ്രഹാം, യുപി സ്കൂൾ മുഖ്യാധ്യാപകൻ വിജി മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപകൻ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.