ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു
1532009
Tuesday, March 11, 2025 10:09 PM IST
തലശേരി: ജ്യേഷ്ഠനും അനുജനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഗോപാലപേട്ടയിലെ ബൈത്തുൽ റഫീഖിൽ പറമ്പത്ത്കണ്ടി സമീർ (50) അനുജൻ കൂത്തുപറമ്പ് ബൊമ്മാനി വീട്ടിൽ പറമ്പത്ത്കണ്ടി ഫൈസൽ (48) എന്നിവരാണ് മരിച്ചത്. സമീർ തിങ്കളാഴ്ച വൈകുന്നേരവും ഫൈസൽ ഇന്നലെ രാവിലെയുമാണ് മരിച്ചത്.
പരേതരായ അഹമ്മദ്-നുസൈബ ദന്പതികളുടെ മക്കളാണ് ഇരുവരും. ജസീലയാണ് സമീറിന്റെ ഭാര്യ. മക്കൾ: ഷുഹൈബ്, ജുമ്ന, ഷഹബാസ്. താഹിറയാണ് ഫൈസലിന്റെ ഭാര്യ. മക്കൾ: മുഹ്സന, സഫ്വാൻ, തൻസിഹാ നർഗീസ്. മരുമകൻ: മുസമ്മിൽ (കൂത്തുപറമ്പ്). സമീറിന്റെ കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് സൈദാർ പള്ളി കബർസ്ഥാനിലും ഫൈസലിന്റെ കബറടക്കം ഇന്നലെ വൈകുന്നേരം നാലിന് കൂത്തുപറമ്പ് മെരുവമ്പായി പള്ളി കബർസ്ഥാനിലും നടന്നു.