ശുചീകരണം നടത്തി
1531487
Monday, March 10, 2025 12:53 AM IST
ചപ്പാരപ്പടവ്: മാലിന്യ മുക്ത ചപ്പാരപ്പടവ് പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി പടപ്പേങ്ങാട് കായാട്ടുപാറ പ്ലാന്റേഷൻ കോർപറേഷൻ പരിസരം ശുചീകരിച്ചു. വൻതോതിൽ ചാക്കുകളിലാക്കി മാലിന്യം കൊണ്ട് തള്ളുന്നതാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി. മുന്പ് മാലിന്യം തള്ളിയത് പരിശോധിച്ചപ്പോൾ കാഞ്ഞിരങ്ങാട് ഭാഗത്തു നിന്നുള്ള വീട്ടുകാരുടെ മേൽവിലാസം കിട്ടുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
അവരിൽ നിന്നും അറിയാൻ കഴിഞ്ഞത് മാലിന്യം ശേഖരിക്കുന്ന വാഹന ഉടമയ്ക്ക് പൈസ നൽകിയതും, അവർ ഇവിടെ കൊണ്ട് തള്ളുന്നതുമെന്നാണ്. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചതിലും കാഞ്ഞിരങ്ങാട് അമ്പലത്തിൽ വഴിപാട് കഴിച്ച രസീതുകൾ ഉൾപ്പെടെയാണ് മാലിന്യത്തിൽ നിന്നും കിട്ടിയത്.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ആർ. ലക്സിമോൾ, വാർഡ് വികസന സമിതി കൺവീനർ വി.വി. നാരായണൻ, മനോജ് നമ്പാടത്ത്, ആശ വർക്കർ രമണി ഭാസ്ക്കരൻ, എഡിഎസ് പ്രസിഡന്റ് എസ്. സുകുമാരി, ഹരിത കർമ സേനാംഗങ്ങളായ സജിത പ്രകാശൻ, സജിത ബാബു, കെ.വി. ശ്യാമള, മിനി രജീഷ് എന്നിവർ നേതൃത്വം നൽകി.