ശുചിത്വ സന്ദേശ യാത്ര നടത്തി
1532066
Wednesday, March 12, 2025 1:22 AM IST
ചപ്പാരപ്പടവ്: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പടപ്പേങ്ങാട് വാർഡിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ യാത്ര നടത്തി. ഹരിത ശുചിത്വ വാർഡുകളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ആലിൻകീഴ് അങ്കണവാടിയിൽ നിന്നാരംഭിച്ച ശുചിത്വ സന്ദേശ യാത്ര പടപ്പേങ്ങാട് ടൗണിൽ അമ്പലത്തിന് സമീപം സമാപിച്ചു.
സമാപന സമ്മേളനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഡോ. മുത്തലിബ് അസ്ലമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. ശിവദാസൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ആർ. ലക്സിമോൾ, പി.പി. ഭാർഗവൻ, വാർഡ് വികസന സമിതി കൺവീനർ വി.വി. നാരായണൻ, എ.എസ്. വിശ്വനാഥൻ, സണ്ണി പോത്തനാംതടത്തിൽ, കെ.വി. ശ്രീകുമാർ, മനോജ് ശാസ്താംപടവിൽ, രമണി ഭാസ്കരൻ, രജനി അനിൽകുമാർ, എസ്. സുകുമാരി, ഗീത വിശ്വനാഥൻ, സജിത പ്രകാശൻ, കെ.വി. ശ്യാമള, എൻ. മനോജ്, കെ.വി. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പാതയോരങ്ങൾ മനോഹരമായി പരിപാലിച്ച് വരുന്നവർക്കുള്ള ഹരിതവീഥി ശുചിത്വ വീഥി അനുമോദനവും നടത്തി.